ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച പ്രകടനം ഇനി ബുംറയ്ക്ക് സ്വന്തം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റിലെ അരങ്ങേറ്റ വര്‍ഷം അവിസ്മരണീയമാക്കിയ ജസ്പ്രീത് ബുംറയ്ക്ക് പിന്നെയും മികച്ച വ്യക്തിഗത നേട്ടം. ഈ വര്‍ഷം 48 വിക്കറ്റുകള്‍ നേടിയ താരം കൂടാതെ ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച പ്രകടനവും എംസിജിയെ പ്രകടനത്തിലൂടെ സ്വന്തമാക്കി. 9/86 എന്ന ബൗളിംഗ് പ്രകടനമാണ് ബുംറ മെല്‍ബേണില്‍ സ്വന്തമാക്കിയത്. എംസിജിയില്‍ മാന്‍ ഓഫ് ദി മാച് പുരസ്കാരം സ്വന്തമാക്കിയതും ബുംറയായിരുന്നു.

കപില്‍ ദേവ് 1985ല്‍ അഡിലെയ്ഡില്‍ പുറത്തെടുത്ത 8/109 എന്ന പ്രകടനം രണ്ടാം സ്ഥാന്തതും 2003ല്‍ അഗാര്‍ക്കര്‍ അഡിലെയ്ഡില്‍ 8/160 എന്ന പ്രകടനം പട്ടികയില്‍ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.