വീണ്ടും ഐപിഎൽ കളിക്കുന്നില്ലെന്ന് ജേസൺ റോയ്, ഗുജറാത്തിന് തിരിച്ചടി

ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി നൽകി ജേസൺ റോയ് ഐപിഎലില്‍ നിന്ന് പിന്മാറി. ബയോ ബബിളിലെ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ പിന്മാറ്റം. 2 കോടി രൂപയ്ക്ക് ആണ് താരത്തെ ലേലത്തിൽ ഗുജറാത്ത് സ്വന്തമാക്കിയത്.

ഇതോടെ ഓപ്പണിംഗ് ദൗത്യത്തിന് ശുഭ്മന്‍ ഗില്ലിനൊപ്പം മറ്റൊരു താരത്തെ കണ്ടെത്തേണ്ട തലവേദന ഗുജറാത്തിന് വന്ന് ചേര്‍ന്നിരിക്കുകയാണ്. വൃദ്ധിമന്‍ സാഹയെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ടീം പരിഗണിച്ചേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

2020ൽ ഡൽഹി ക്യാപിറ്റൽസ് താരത്തെ 1.5 കോടിയ്ക്ക് സ്വന്തമാക്കിയെങ്കിലും പിന്നീട് താരം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു.േ