ലേലത്തിൽ പോര് മുറുകി, ഹോൾഡറെ റാഞ്ചി ലക്നൗ സൂപ്പർ ജയന്റ്സ്

വെസ്റ്റ് ഇൻഡീസ് സൂപ്പർ സ്റ്റാർ ജേസൺ ഹോൾഡർക്കായി ഐപിഎൽ മെഗാ ലേലത്തിൽ കനത്ത പോര്. ഒടുവിൽ 8.75 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സ് താരത്തെ സ്വന്തമാക്കി. ഒന്നൊര കോടിയുടെ ബേസ് പ്രൈസാണ് ഹോൾഡർക്ക് ഉണ്ടായിരുന്നത്. ഹോൾഡറുടെ പേര് ലേലത്തിൽ വന്നയുടൻ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ബിഡ്ഡിംഗ് ആരംഭിച്ചു.

5.5 കോടി എത്തിയപ്പോൾ രാജസ്ഥാൻ റോയൽസും രംഗത്തെത്തി. പിന്നീട് ബിഡ്ഡിംഗ് 7 കോടി പിന്നിട്ടപ്പോൾ ലക്നൗ രംഗത്ത് വന്നു. ഒടുവിൽ 8.75 കോടി നൽകി ലക്നൗ തന്നെ താരത്തെ സ്വന്തമാക്കി. ഐപിഎല്ലിൽ സിഎസ്കെ, സൺറൈസേഴ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി ഹോൾഡർ കളിച്ചിട്ടുണ്ട്.