ഇന്ത്യൻ ഓള്‍റൗണ്ടര്‍ക്കായി രംഗത്തെത്തിയത് 6 ടീമുകള്‍, 5.75 കോടിയ്ക്ക് ലക്നൗ നിരയിലേക്ക് ഹൂഡ

ദീപക് ഹൂഡയ്ക്കായി ലേലത്തിനായി എത്തിയത് ആറ് ടീമുകള്‍. 5.75 കോടി രൂപയ്ക്ക് പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ സൂപ്പര്‍ ജയന്റ്സ് ആണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിച്ച താരത്തിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു.

രാജസ്ഥാന്‍ റോയൽസ് ആണ് ദീപക് ഹൂഡയ്ക്കായി ആദ്യം എത്തിയത്. അധികം വൈകാതെ ആര്‍സിബിയും രംഗത്തെത്തി. 1.7 കോടി രൂപയ്ക്ക് രാജസ്ഥാന് താരത്തെ കിട്ടുമെന്ന് ഉറപ്പിക്കുവാന്‍ പോയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തി.

അവിടെ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും ചേര്‍ന്ന് ലേലം കൊഴുപ്പിക്കുന്നതാണ് കണ്ടത്. അധികം വൈകാതെ ലക്നൗവും രംഗത്തെത്തി. താരത്തിനായി സൺറൈസേഴ്സും രംഗത്തെത്തിയപ്പോള്‍ 5 കോടിയ്ക്ക് മേളിലേക്ക് ലേലത്തുക ഉയര്‍ന്നു.