എഡു ഗാർസിയ ഹൈദരബാദ് എഫ് സി വിട്ടു

20220212 142130

ഹൈദരബാദ് എഫ് സി അവരുടെ സ്പാനിഷ് താരമായ എഡു ഗാർസിയയുമായുള്ള കരാർ അവസാനിപ്പിച്ചു. താരത്തിന്റെ കരാർ സംയുക്തമായി അവസാനിപ്പിക്കാൻ തീരുമാനം ആയതായി ക്ലബ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഗാർസിയക്ക് നാട്ടിലേക്ക് മടങ്ങേണ്ട ആവശ്യം ഉണ്ടായതിനാൽ ആണ് കരാർ അവസാനിപ്പിച്ചത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഗാർസിയ ഹൈദരബാദിലെത്തിയത്.
Update Edugarcia
ഈ സീസണിൽ 12 മത്സരങ്ങൾ കളിച്ച താരം 2 ഗോളും 2 അസിസ്റ്റും നേടിയിരുന്നു. അറ്റാക്കിംഗ മിഡ്ഫീൽഡർ, കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എടികെ മോഹൻ ബഗാനിൽ നിന്നായിരുന്നു മനോലോ മാർക്വേസിന്റെ ടീമിലേക്ക് എത്തിയത്.

എ ടി എയ്ക് ഒപ്പം ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ഗാർസിയ അവർക്ക് വേണ്ടി കപ്പ് നേടിയ സീസണിൽ ഫൈനലിൽ ഗോളടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.