അയ്യര്‍ക്ക് ശതകം, ഇഷാന് ശതകമില്ല!!! ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ വിജയം

Sports Correspondent

റാഞ്ചിയിലെ രണ്ടാം ഏകദിനത്തിൽ മികച്ച വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 278/7 എന്ന സ്കോറാണ് നേടിയത്. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 45.5 ഓവറിൽ വിജയം പൂര്‍ത്തിയാക്കി.

Ishanshreyasശ്രേയസ്സ് അയ്യരും ഇഷാന്‍ കിഷനും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ശിഖര്‍ ധവാനെയും ശുഭ്മന്‍ ഗില്ലിനെയും(28) നഷ്ടമാകുമ്പോള്‍ ഇന്ത്യ 48/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 161 റൺസ് കൂട്ടുകെട്ടുമായി ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

84 പന്തിൽ 93 റൺസ് നേടിയ ഇഷാന്‍ കിഷന് ശതകം നഷ്ടമായപ്പോള്‍ ശ്രേയസ്സ് അയ്യര്‍ തന്റെ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയുടെ വിജയം ഉറപ്പാക്കി.  113 റൺസാണ് അയ്യര്‍ നേടിയത്. സഞ്ജു സാംസൺ 30 റൺസ് നേടി. 73 റൺസാണ് നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.