ന്യൂഡൽഹി: ഹീറോ ഇന്ത്യൻ വിമൻസ് ലീഗ് 2021-22 സീസണിൽ തിരിച്ചുവരുന്നു. ഏപ്രിൽ 15 മുതൽ ഒഡീഷയിലെ ഭുവനേശ്വറിൽ ആകും വനിതാ ലീഗ് നടക്കുന്നത്. ഈ സീസണിലെ ഹീറോ വനിതാ ലീഗിൽ ഇന്ത്യൻ വനിതാ ഫുട്ബോളിലെ മികച്ച 12 ടീമുകൾ നേർക്കുനർ വരും.
ഏപ്രിൽ 15 മുതൽ മെയ് 26 വരെ ആകും ലീഗ് നടക്കുക. ടൂർണമെന്റിലെ ചാമ്പ്യന്മാർക്ക് AFC വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത പതിപ്പിൽ കളിക്കാനുള്ള അവസരം ലഭിക്കും.
കലിംഗ സ്റ്റേഡിയം, സെവൻത് ബറ്റാലിയൻ ഗ്രൗണ്ട്, ക്യാപിറ്റൽ ഗ്രൗണ്ട് എന്നിവിടങ്ങളിലാകും മത്സരങ്ങൾ നടക്കുക. കേരള വനിതാ ലീഗിലെ ചാമ്പ്യന്മാരായി നിലവിലെ IWL ചാമ്പ്യൻമാരായ ഗോകുലം കേരള ഇത്തവണയും ലീഗിന് എത്തുന്നത്. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള ചാമ്പ്യൻ ടീമുകളും ഗോകുലത്തിന് ഒപ്പം ചേരും –
ഒഡീഷ പോലീസ് (ഒഡീഷ), ഹാൻസ് വിമൻ എഫ്‌സി (ഡൽഹി), കിക്ക്‌സ്റ്റാർട്ട് എഫ്‌സി കർണാടക (കർണാടക), ഗോകുലം കേരള എഫ്‌സി (കേരളം), സേതു മധുരൈ (തമിഴ്‌നാട്), പിഫ സ്‌പോർട്‌സ് കൊളാബ എഫ്‌സി (മഹാരാഷ്ട്ര), മാതാ രുക്മണി എഫ്‌സി (ഛത്തീസ്ഗഡ്), സിർവോഡെം സ്‌പോർട്‌സ് ക്ലബ് (ഗോവ), ഇന്ത്യൻ ആരോസ് (എഐഎഫ്‌എഫ് ഡെവലപ്‌മെന്റ് ടീം), എസ്എസ്ബി വിമൻ എഫ്‌സി (പശ്ചിമ ബംഗാൾ)., സ്പോർട്സ് ഒഡീഷ (ഒഡീഷ), എന്നീ ടീമുകളും ഒപ്പം ഹീറോ IWL യോഗ്യതാ മത്സരങ്ങളിൽ നിന്നുള്ള ഒരു ക്ലബ്ബ് എന്നിവർ ആകും ലീഗിൽ പങ്കെടുക്കുക.
ഹീറോ IWL-ന്റെ യോഗ്യതാ മത്സരങ്ങൾ ഏപ്രിൽ 1 മുതൽ 5 വരെ ന്യൂഡൽഹിയിൽ നടക്കും, അവിടെ നാല് ക്ലബ്ബുകൾ – ഗുവാഹത്തി സിറ്റി എഫ്‌സി, ഗോലാസോ എഫ്‌സി, എആർഎ എഫ്‌സി, വൈഡബ്ല്യുസി എന്നിവർ പോരാടും. ന്യൂ ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ റൗണ്ട് റോബിനിൽ വെച്ചാകും ഇവർ പോരാടുക.