‪ഇവാൻ ആദ്യ ഇലവനിൽ, മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു‬

Blaster 856

ഐ എസ് എൽ സീസണിലെ രണ്ടാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഈസ്റ്റ് ബംഗാളിനെതിരായ ലൈനപ്പിൽ നിന്ന് ഒരു മാറ്റം മാത്രമാണ് ഇവാൻ വുകമാനോവിച് വരുത്തിയത്‌. ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോളുകൾ അടിച്ച ഇവാൻ കലിയുഷ്നി ഇന്ന് ആദ്യ ഇലവനിൽ എത്തി. പകരം അപോസ്തൊലിസ് ബെഞ്ചിലേക്ക് പോയി‌.

Picsart 22 10 08 13 56 26 393

ഗിൽ വല കാക്കുമ്പോൾ ഹോർമിയും ലെസ്കോവിചും ആണ് സെന്റർ ബാക്കിൽ ഇറങ്ങുന്നത്. റൈറ്റ് ബാക്കായി ഖാബ്രയും ലെഫ്റ്റ് ബാക്കായി ജെസലും ഇറങ്ങുന്നു.
മധ്യനിരയിൽ പൂട്ടിയ, ജീക്സൺ സഖ്യവും. ഒപ്പം ഇവാനും ഉണ്ട്. അറ്റാക്കിൽ സഹൽ, ലൂണ, ദിമിത്രോസ് എന്നിവരും അണിനിരക്കുന്നു.

മലയാളി താരമായ സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ ഉണ്ട്. രാഹുൽ ബെഞ്ചിൽ ആണ്.

ലൈനപ്പ്: ഗിൽ, ഖാബ്ര, ഹോർമി, ലെസ്കോവിച്, ജെസ്സൽ, പൂട്ടിയ, ജീക്സൺ, ലൂണ, സഹൽ, ഇവാൻ, ദിമിത്രോസ്