ഉത്സവങ്ങളിലെ ചിട്ടയായ ആചാരങ്ങൾ എന്ന് പറയും പോലെ എല്ലാത്തിനും സവിശേഷമായ ചില ആചാരങ്ങളുണ്ട്, ഏറ്റവും പഴക്കമുള്ള ഈ ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്. അത് വസ്ത്രമാകട്ടെ, സീഡിംഗ് ആവട്ടെ അങ്ങനെ എന്തും വ്യത്യസ്തമാണ് ഈ പച്ച പുൽകോർട്ടിൽ. ടൂർണമെന്റിന്റെ പകുതിയിൽ വരുന്ന ഞായർ മത്സരങ്ങൾ നടക്കാത്ത ദിവസമാണ്. മറ്റ് മൂന്ന് ഗ്രാൻഡ്സ്ലാമുകളിലും ഞായർ ദിവസവും മത്സരങ്ങൾ തുടരാറുണ്ട്. എന്നാൽ പീപ്പിൾസ് സണ്ടേ എന്ന് അറിയപ്പെടുന്ന വിംബിൾഡൺ ടെന്നീസിന്റെ ഇടയ്ക്ക് വരുന്ന ഞായർ മത്സരങ്ങൾ ഉണ്ടാകാറില്ല.
എന്നാൽ കാലാവസ്ഥ മോശമായ കുറച്ച് വർഷങ്ങളിൽ ഈ ദിവസങ്ങളിൽ മത്സരങ്ങൾ നടന്നിട്ടുണ്ട്. ആരാധകർക്ക് കൂടുതൽ ടിക്കറ്റുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും എന്നതാണ് പീപ്പിൾ സണ്ടേയുടെ പ്രത്യേകത. എന്നാൽ സെന്റർ കോർട്ടിന് റൂഫ് വന്നതോടെ വലിയ താരങ്ങളുടെ കളി കാണുക എന്നത് ഇനി സാധാരണക്കാർക്ക് അസാധ്യമായി തന്നെ തുടരും.
ഈ ഇടവേളക്ക് ശേഷം വരുന്ന തിങ്കൾ ‘മാനിച്ച് മണ്ടേ’ എന്നാണ് വിംബിൾഡണിൽ അറിയപ്പെടുന്നത്. പ്രീക്വാർട്ടർ മത്സരങ്ങൾ എല്ലാം അരങ്ങേറുക ഈ ഒരൊറ്റ ദിവസമാണ് എന്നത് കൊണ്ട് തന്നെ മണ്ടേ ടിക്കറ്റിന് വില അല്പം കൂടുകയും ചെയ്യും. ഒരു ദിവസം എല്ലാ പ്രമുഖ മത്സരങ്ങളും കാണാം എന്നത് കൊണ്ട് തന്നെ വിംബിൾഡണിലെ ഏറ്റവും മികച്ച ദിവസം ‘മാനിച്ച് മണ്ടേ’ ആണെന്നാണ് പ്രമുഖ ടെന്നീസ് താരങ്ങളായ ബെർഡിച്ചും, ജോക്കോവിച്ചും പോലുള്ള താരങ്ങൾ അഭിപ്രായപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial