ഐ എസ് എല്ലിലെ മോശം റഗഫറിയിങിന് അവസാനമാകും. ഐ എസ് എല്ലിൽ വാർ (വീഡിയോ അസിസ്റ്റന്റ് റഫറീ) കൊണ്ടു വരാൻ ആണ് എഫ് എസ് ഡി എൽ തീരുമാനം എടുത്തിരിക്കുന്നത്. ഐ എസ് എല്ലിൽ പല മാറ്റങ്ങളും ഈ അഞ്ചു വർഷങ്ങളായി ഉണ്ടായി എങ്കിലും റഫറിയിങ്ങിൽ യാതൊരു മെച്ചവും ഉണ്ടായില്ല എന്ന പരാതി തുടരെ തുടരെ ഉയരുന്നതിനിടയിലാണ് വാർ കൊണ്ടുവരാൻ ഐ എസ് എൽ തീരുമാനം എടുക്കുന്നത്.
ഇന്ന് വൈകിട്ട് നാലു മണിക്ക് ഒരു വലിയ പ്രഖ്യാപനം വരുമെന്ന് നേരത്തെ ഐ എസ് എൽ അറിയിച്ചിരുന്നു. ആ പ്രഖ്യാപനം വാർ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായാകുമൊരു ഫുട്ബോൾ മത്സരത്തിൽ വാർ ഉപയോഗിക്കുന്നത്. ഈ സീസണിൽ തന്നെ വാർ നിലവിൽ വരും. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടക്കം പല മത്സരങ്ങളിലും റഫറിയിംഗ് മത്സര ഫലം തന്നെ മാറ്റിയിരുന്നു.
വാർ വരികയാണെങ്കിൽ അത് ഐ എസ് എല്ലിന്റെ മൊത്തം നിലവാരം ഉയർത്തും. വാറിനു വേണ്ട സംവിധാനങ്ങൾ എല്ലാ സ്റ്റേഡിയങ്ങളിലും ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ഐ എസ് എൽ ഇപ്പോൾ.