ഐ എസ് എല്ലിൽ ഇത്തവണ പ്ലേ ഓഫിൽ ആരൊക്കെ കളിക്കും എന്നത് തീരുമാനമായി. ഇന്നത്തെ ജംഷദ്പൂർ ചെന്നൈയിൻ മത്സരം സമനിലയിൽ അവസാനിച്ചതോടെ ജംഷദ്പൂർ പ്ലേ ഓഫ് യോഗ്യത നേടില്ല എന്ന് ഉറപ്പായിരുന്നു. ബെംഗളൂരു എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് ഇത്തവണ കിരീടത്തിനായി നോക്കൗട്ടിൽ ഇറങ്ങുക.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് അവരുടെ ചരിത്രത്തിലെ ആദ്യ പ്ലേ ഓഫ് യോഗ്യത ആണിത്. എൽകോ ഷറ്റോരിക്കും ടീമിനും ഈ നേട്ടം കൊണ്ട് നോർത്ത് ഈസ്റ്റിലെ ഫുട്ബോളിനെ തന്നെ ഉണർത്താൻ ആയിട്ടുണ്ട്. ബെംഗളൂരു എഫ് സി ആണ് ലീഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുക. തുടർച്ചയായ രണ്ടാം സീസണിലാണ് ബെംഗളൂരു ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്.
ഇപ്പോൾ രണ്ടാം സ്ഥാനത്ത് ഗോവയും മൂന്നാം സ്ഥാനത്ത് മുംബൈ സിറ്റിയും നാലാം സ്ഥാനത്ത് നോർത്ത് ഈസ്റ്റുമാണ് ഉള്ളത്. ആദ്യ സ്ഥാനമൊഴികെ ബാക്കി മൂന്ന് സ്ഥാനങ്ങളും അവസാന റൗണ്ടിൽ മാറിമറയാൻ സാധ്യതയുണ്ട്. എങ്ങനെ ആയാലും ഈ സീസണിൽ ഐ എസ് എലിനെ പുതിയ ചാമ്പ്യന്മാരെ ലഭിക്കും.