ഇന്ന് ഐ എസ് എല്ലിലെ മുൻ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനെ എ എഫ് സി കപ്പിൽ തകർത്തെറിഞ്ഞ ഗോകുലം കേരള ഐ ലീഗിലെ ടീമുകൾക്ക് ഐ എസ് എല്ലിനോട് പൊരുതാനുള്ള കഴിവ് ഉണ്ടെന്ന് തെളിയിച്ചതാണ്. ഈ മത്സര ശേഷം ഐ എസ് എല്ലും ഐ ലീഗും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് എ ഐ എഫ് എഫ് മനസ്സിലാക്കണം എന്ന് ഗോകുലം കോച്ച് അനീസെ പറഞ്ഞു. ഐ എസ് എല്ലിൽ നിന്ന് ഐലീഗിൽ നിന്നും അവർ ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ എടുക്കണം എന്നും അനീസെ പറഞ്ഞു.
ഇന്ന് വലിയ ലെവലിൽ ഉള്ള ഒരു ടൂർണമെന്റിലാണ് ഗോകുലം കളിച്ചത്. എട്ട് ദേശീയ ടീം താരങ്ങൾക്ക് എതിരെയാണ് ഇന്ന് കളിച്ചത്. എന്നിട്ടും ഞങ്ങൾ 4-2ന് വിജയിച്ചു. അതു കൊണ്ട് തന്നെ ഐ ലീഗിലെ താരങ്ങൾക്കും ദേശീയ ടീമിൽ കളിക്കാൻ അവസരം ഉണ്ടാകണം എന്നും ഗോകുലം കോച്ച് പറഞ്ഞു. എ ടി കെ നൽകിയതിനെക്കാൾ വലിയ പ്രശ്നങ്ങൾ ഐ ലീഗിൽ റിലഗേഷൻ ഒഴിവാക്കാൻ പോരാടുന്ന റിയൽ കാശ്മീർ ഞങ്ങൾക്ക് നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.