“ഐ എസ് എല്ലിൽ 90% ക്രോസുകളും വെറുതെ ആണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഐ എസ് എല്ലിൽ താരങ്ങൾ വെറുതെ ക്രോസുകൾ ചെയ്യുക ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ക്രോസുകൾ മോശമാകുന്നത് താരങ്ങൾ എങ്ങനെ എങ്കിലും പന്ത് കാലിൽ നിന്ന് കളയണം എന്ന് കരുതുന്നത് കൊണ്ടാണ്‌. വിങ്ങുകളിൽ നല്ല പൊസിഷനിൽ എത്തിയാൽ ഒന്നും നോക്കാതെ ക്രോസുകൾ ചെയ്യുകയാണ് പലരും ചെയ്യുന്നത്. 90% ക്രോസുകളും ആകാശത്തു കൂടെ പുറത്ത് പോവുകയാണ്. ഇവാൻ പറഞ്ഞു.

Picsart 22 11 05 02 31 44 153

വിങ്ങിൽ എത്തുന്ന താരങ്ങൾ ബോക്സിലേക്ക് തല ഉയർത്തി നോക്കണം. എന്നിട്ട് ആവശ്യമുണ്ടെങ്കിലെ ക്രോസ് ചെയ്യാവൂ എന്ന് ഇവാൻ പറയുന്നു‌. താരങ്ങൾ റിസ്ക് എടുക്കാനുള്ളാ ധൈര്യം കാണിക്കുന്നില്ല. ചില അവസരങ്ങളിൽ മൈതാന മധ്യഭാഗത്ത് നിന്ന് വരെ ക്രോസുകൾ ചെയ്ത് നോക്കുന്നത് കാണുന്നു‌. ഇവാൻ പറഞ്ഞു. ഇത് മാറ്റിയെടുക്കാ‌ൻ ശ്രമിക്കുന്നുണ്ട്. എല്ലാം ഒരു പ്രോസസ് ആണെന്നും കോച്ച് പറഞ്ഞു.