ഇറാൻ ഇന്ന് അവരുടെ ആദ്യ ലോകകപ്പ് മത്സരത്തിന് ഇറങ്ങുമ്പോൾ ഫുട്ബോളിന് മേലെ അവരുടെ രാഷ്ട്രീയവും ചർച്ച ആയിരുന്നു. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളും വിപ്ലവ പോരാട്ടങ്ങളും ലോക ശ്രദ്ധ നേടുന്ന സമയത്ത് ഇറാൻ ദേശീയ ഫുട്ബോൾ ടീമിലെ താരങ്ങളും ആ പ്രതിഷേധനങ്ങൾ സധൈര്യം പിന്തുണ നൽകിയിരിക്കുകയാണ്. ഇന്ന് അവർ ഇംഗ്ലണ്ടിന് നേരിടുന്നതിന് മുന്നോടിയായി ദേശീയ ഗാനത്തിനായി അണിനിരന്നു എങ്കിലും ഒരു ഇറാൻ താരം പോലും ദേശീയ ഗാനം പാടാം തയ്യാറായില്ല. എല്ലാവരും പ്രതിഷേധമായി മൗനം പാലിച്ചു.
ഇറാനിലെ ഭരണകൂടത്തിന്റെ ഭീഷണികൾ അവഗണിച്ച് ഇത്ര വലിയ തീരുമാനം എടുത്ത ഇറാൻ താരങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ പിന്തുണ ആണ് ലഭിച്ചത്. ദേശീയ ഗാന സമയത്ത് ഇറാൻ ആരാധകർ ഗ്യാലറിയിൽ ഇരുന്ന ദേശീയ ഗാനത്തിനെതിരെ കൂവി വിളിക്കുന്നതും വ്യക്തമായിരുന്നു. ഗ്യാലറിയിൽ നിറയെ ഇറാൻ ഭരണകൂടത്തിന് എതിരായ ബാന്നറുകളും നിറഞ്ഞു. ഇറാനിലെ സ്തീകൾക്ക പിന്തുണ നൽകുന്നതായിരുന്നു അധിക ബാന്നറുകളും.
കഴിഞ്ഞ ദിവസം ഇറാൻ ക്യാപ്റ്റനും ഭരണകൂടത്തിന് എതിരെ പരസ്യമായി നിലപാട് എടുത്തിരുന്നു.