ഐപിഎല്‍ പുതിയ ടീമുകള്‍ക്കായുള്ള ടെണ്ടര്‍ ഉടനുണ്ടാവില്ല

Sports Correspondent

ഐപിഎല്‍ അവസാനത്തോടെ മേയില്‍ തന്നെ പുതിയ ടീമുകളുടെ ടെണ്ടര്‍ വിളിക്കുമെന്നായിരുന്നു ബിസിസിഐയുടെ ആദ്യ തീരുമാനമെങ്കിലും തത്കാലം അതിന്റെ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ആണ് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം. രണ്ട് പുതിയ ടീമുകള്‍ക്ക് ഉള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതിയെങ്കിലും ഐപിഎല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ തന്നെ ഈ നീക്കം ഏതാനും മാസത്തേക്ക് ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

കുറഞ്ഞത് ജൂലൈ വരെയെങ്കിലും ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ബിസിസിഐ തീരുമാനം. ഇപ്പോള്‍ ബിസിസിഐയുടെ മുന്നില്‍ ഐപിഎല്‍ എങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കാമെന്നതാണ് ലക്ഷ്യം.

അതിന് ശേഷം മാത്രമേ പുതിയ ടീമുകളുടെ കാര്യത്തിലൊരു തീരുമാനം ഉണ്ടാകുകയുള്ളുവെന്നും ബിസിസിഐയിലെ ഒരു സീനിയര്‍ ഒഫീഷ്യല്‍ അറിയിച്ചു.