വീണ്ടും ആസ്റ്റൺ വില്ലക്ക് നിരാശ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജാക്ക് ഗ്രീലിഷ് തിരികെ എത്തിയിട്ടും ആസ്റ്റൺ വില്ലക്ക് വിജയ വഴിയിലേക്ക് തിരികെയെത്താൻ ആവുന്നില്ല. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ഇറങ്ങിയ ആസ്റ്റൺ വില്ല പരാജയം ആണ് നേരിടേണ്ടി വന്നത്. രണ്ട് തവണ ലീഡ് എടുത്തിട്ടും ഇന്ന് ആസ്റ്റൺ വില്ലക്ക് വിജയിക്കാൻ ആയില്ല. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയ് ഹോഡ്സന്റെ ക്രിസ്റ്റൽ പാലസ് ഇന്ന് വിജയിച്ചത്.

തുടക്കത്തിൽ മക്ഗിനിലൂടെ 17ആം മിനുട്ടിൽ വില്ല ലീഡ് എടുത്തു. 32ആം മിനുട്ടിൽ മുൻ ആസ്റ്റൺ വില്ല താരം ബെന്റകെ ആണ് ക്രിസ്റ്റൽ പാലസിന് വേണ്ടി ആദ്യം സമനില ഗോൾ നേടിയത്. 34ആം മിനുട്ടിൽ എൽ ഗാസിയിലൂടെ ആസ്റ്റൺ വില്ല ലീഡ് തിരിച്ചുപിടിച്ചപ്പോൾ ഇന്നെങ്കിലും അവർക്ക് വിജയിക്കാൻ ആകുമെന്ന് കരുതി. പക്ഷെ രണ്ടാം പകുതിയിൽ ദയനീയ പ്രകടനമാണ് വില്ല നടത്തിയത്. 75ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്ന് സമനില കണ്ടെത്തിയ പാലസ് 84ആം മിനുട്ടിൽ മിച്ചലിലൂടെ വിജയ ഗോളും കണ്ടെത്തി.

അവസാന ഏഴു മത്സരങ്ങളിൽ നിന്ന് ആകെ ഒരു മത്സരം മാത്രമേ വില്ലക്ക് വിജയിക്കാൻ ആയിട്ടുള്ളൂ. ഇന്ന് ഗ്രീലിഷ് അവസാന അര മണിക്കൂർ കളത്തിൽ ഇറങ്ങിയിരുന്നു. 49 പോയിന്റുമായി ആസ്റ്റൺ വില്ല പതിനൊന്നാം സ്ഥാനത്തും 44 പോയിന്റുമായി പാലസ് പതിമൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്.