ഐ പി എല്ലിൽ അഞ്ചു ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകൾ, ഒരു ടീമിന് ആകെ 14 കളികൾ, എല്ലാം പുതിയ രീതിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിന്റെ (ഐ‌പി‌എൽ 2022) ലീഗ് ഘട്ടം മുംബൈയിലും പൂനെയിലുമായി നാല് വേദികളിലായി നടക്കും. ഇത്തവണ രണ്ട് പുതിയ ടീമുകൾ വന്നത് കൊണ്ട് തന്നെ വ്യത്യസ്തമായ ഫോർമാറ്റിലാകും മത്സരങ്ങൾ നടക്കുക. രണ്ട് വെർച്വൽ ഗ്രൂപ്പുകളിൽ ആയാകും 10 ടീമുകൾ മത്സരിക്കുക.

Group A: Mumbai Indians, Kolkata Knight Riders, Rajasthan Royals, Delhi Capitals, Lucknow Super Giants

Group B: Chennai Super Kings, Sunrisers Hyderabad, Royal Challengers Bangalore, Punjab Kings, Gujarat Titans
20220225 164705

ഗ്രൂപ്പിലെ എല്ലാ ടീമുകളുമായും രണ്ട് മത്സരങ്ങൾ ഒരു ടീം കളിക്കും. ഒപ്പം രണ്ടാം ഗ്രൂപ്പിലെ ഒരു ടീമുമായി രണ്ട് മത്സരവും ബാക്കി നാലു ടീമുമായി ഒരോ മത്സരവും ഒരു ടീം കളിക്കേണ്ടു വരും.

കാര്യങ്ങൾ ഇങ്ങനെ;

Img 20220225 164303

ഓരോ ടീമും അവരുടെ ഗ്രൂപ്പിലെ ടീമുകളുമായും രണ്ടാമത്തെ ഗ്രൂപ്പിലെ ഒരേ നിരയിലുള്ള ടീമുമായും രണ്ടുതവണ കളിക്കും. രണ്ടാം ഗ്രൂപ്പിലെ ബാക്കിയുള്ള ടീമുകളോടൊപ്പം അവർ സീസണിൽ ഒരു തവണ മാത്രമേ കളിക്കൂ.

ഉദാഹരണത്തിന്: ഗ്രൂപ്പ് എയിൽ, KKR, RR, DC, LSG എന്നിവയ്‌ക്കെതിരെ MI 2 മത്സരങ്ങൾ വീതം കളിക്കും. MI CSKക്ക് എതിരെ 2 മത്സരങ്ങളും ബി ഗ്രൂപ്പിലെ മറ്റ് ടീമുകൾക്കെതിരെ ഓരോ മത്സരവും കളിക്കും. അതുപോലെ, ഗ്രൂപ്പ് ബിയിൽ, ആർസിബി 2 മത്സരങ്ങൾ CSL, SRH, PBKS, GT എന്നിവയ്‌ക്കെതിരെ കളിക്കും. ഗ്രൂപ്പ് എയിൽ RR-നെതിരെ 2 മത്സരങ്ങളും മറ്റ് ടീമുകൾക്കെതിരെ 1 മത്സരവും RCB കളിക്കും.
20220225 164710