ഇന്റർ മിലാനും വിജയം, ഇറ്റലിയിലെ കിരീട പോരാട്ടം അവസാന ദിവസം വരെ

Img 20220516 021318

ഇറ്റലിയിലെ കിരീട പോരാട്ടം ലീഗിന്റെ അവസാന ദിവസം വരെ നീണ്ടു നിക്കും എന്ന് ഉറപ്പായി. ഇന്ന് എ സി മിലാന് പിന്നാലെ ഇന്റർ മിലാനും വിജയം നേടിയതോടെയാണ് സീരി എ കിരീട പോരാട്ടം അവസാന റൗണ്ടിലേക്ക് നീണ്ടത്. ഇന്ന് കലിയരിയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി ലൗട്ടാരോ മാർട്ടിനസ് മുന്നിൽ നിന്ന് ടീമിനെ നയിച്ചു.
20220516 021243
ആദ്യ പകുതിയിൽ ഡിഫൻഡർ ഡാർമിയന്റെ ഗോളാണ് ഇന്ററിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 51ആം മിനുട്ടിലും 84ആം മിനുട്ടിലും ആയി ലൗട്ടാരോ മാർട്ടിനസ് ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ഇന്നത്തെ ഗോളുകളോടെ ലൗട്ടാരോക്ക് ഈ സീസൺ ലീഗിൽ 21 ഗോളുകൾ ആയി. ഈ ജയത്തോടെ ഇന്റർ മിലാന് 37 മത്സരങ്ങളിൽ നിന്ന് 81 പോയിന്റായി. ഒന്നാമതുള്ള എ സി മിലാന് 83 പോയിന്റാണ്. ഇനി അവസാന മത്സരത്തിൽ ഇന്റർ മിലാൻ സാമ്പ്ഡോറിയയെയും എ സി മിലാൻ സസുവോളയേയും നേരിടും.