ഫുട്ബോളിൽ പുതിയ നിയമം വരാൻ സാധ്യത. 90 മിനുട്ടിൽ ഭൂരിഭാഗവും മത്സരം നടക്കുന്നില്ല എന്നതു കൊണ്ട് കളി കൂടുതൽ സമയം നടക്കണം എന്ന ചിന്തയിലാണ് പുതിയ നിയമങ്ങൾ ആലോചിക്കുന്നത്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ആണ് ഇതു സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടത്തിയത്. ഇഞ്ച്വറി ടൈമിലെ സബ്സ്റ്റിട്യൂഷനുകൾ വിലക്കാൻ ആണ് ചർച്ചയിൽ വന്ന പ്രധാന നിർദ്ദേശം.
ഇഞ്ച്വറി ടൈമിൽ സബ് ഇറക്കി സമയം കൊല്ലുന്നത് എല്ലാ ടീമുകളുടെയും പ്രധാന പരുപാടിയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന സബ്സ്റ്റിട്യൂഷന്റെ നാലിൽ ഒന്ന് ഇഞ്ച്വറി ടൈമിലാണ് നടക്കുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതൊക്കെ കൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് ഫുട്ബോൾ അസോസിയേഷനുകൾ ഒരുങ്ങുന്നത്.
90 മിനുട്ടിൽ പരമാവധി സമയം മത്സരം നടക്കണം എന്നതാണ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ആഗ്രഹിക്കുന്നത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ശരാശരി 55 മിനുട്ട് മാത്രമെ ഒരു മത്സരം കളിക്കുന്നുള്ളൂ.