ഐ എസ് എല്ലിൽ മുംബൈ സിറ്റിയെ ഒന്നാം സ്ഥാനത്ത് നിന്ന് മാറ്റി കൊണ്ട് ഹൈദരാബാദ് എഫ് സി ഒന്നാമത് എത്തി. ഇന്ന് ഹൈദരാബാദ് എഫ് സിയും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടിയ മത്സരം 2-2ന്റെ സമനിലയിൽ അവസാനിച്ചതോടെയാണ് ഹൈദരാബാദ് ലീഗിൽ ഒന്നാമത് എത്തിയത്. ഇന്ന് മത്സരത്തിന്റെ 13ആം സെക്കൻഡിൽ ഡേവിഡ് വില്യംസിന്റെ സ്ട്രൈക്ക് ആണ് ബഗാന് ലീഡ് നൽകിയത്. ഐ എസ് എല്ലിലെ ഏറ്റവും വേഗമാർന്ന ഗോളായി ഇത് മാറി. ഒരു ലോങ് റേഞ്ചറിലൂടെ ആണ് വില്യംസ് 13ആം സെക്കൻഡിൽ വല കണ്ടത്.
ഈ ഗോളിന് 18ആം മിനുട്ടിൽ ഒഗ്ബെചെ മറുപടി പറഞ്ഞു. ഗോൾ കീപ്പറിന്റെ അബദ്ധം മുതലെടുത്ത് ആയുരുന്നു ഒഗ്ബെചെയുടെ ഗോൾ. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ കൗകോയുടെ ഹെഡർ ആഷിഷ് റായുടെ സെൽഫ് ഗോളായി മാറിയതോടെ മോഹൻ ബഗാൻ വീണ്ടും ലീഡിൽ എത്തി. വിജയിച്ചു എന്ന് കരുതി ബഗാൻ മുന്നേറുന്ന സമയത്ത് 90ആം മിനുട്ടിൽ സിവെറിയോ ഒരു ഹെഡറിലൂടെ ഹൈദരാബാദിന് സമനില നൽകി.
സമനിലയോടെ 16 പോയിന്റുമായി ഹൈദരബാദ് എഫ് സി ലീഗിൽ ഒന്നാമത് എത്തി. 15 പോയിന്റുമായി മോഹാൻ ബഗാൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.