കാദറലി സെവൻസ്, പെനാൾട്ടി ഷൂട്ടൗട്ടിൽ റിയൽ എഫ് സി തെന്നലക്ക് വിജയം

കാദറലി സെവൻസ് ഫുട്ബോളിൽ ഇന്ന് നടന്ന മത്സരത്തിൽ റിയൽ എഫ് സി തെന്നല വിജയിച്ചു. ഇന്ന് ശാസ്ത മെഡിക്കൽസ് തൃശ്ശൂരിനെ നേരിട്ട റിയൽ എഫ് സി തെന്നല്ല പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിൽ പിരിയുക ആയുരുന്നു‌. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ വിജയം റിയൽ എഫ് സി തെന്നലക്ക് ഒപ്പം നിൽക്കുക ആയിരുന്നു. സീസണിലെ ഇരു ടീമുകളുടെയും ആദ്യ മത്സരനായിരുന്നു ഇത്. പഴയ ഫ്രണ്ട്സ് മമ്പാട് ആണ് റിയൽ എഫ് സി തെന്നല ആയി ഈ സീസണിൽ എത്തിയിരിക്കുന്നത്.

നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ജവഹർ മാവൂരിനെ നേരിടും.