അലയന്‍സിനെതിരെ 4 വിക്കറ്റ് വിജയവുമായി ഇന്‍ഫോസിസ്

Sports Correspondent

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ അലയന്‍സിനെ പരാജയപ്പെടുത്തി ഇന്‍ഫോസിസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അലയന്‍സിനെ 18.2 ഓവറില്‍ 73 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറിലാണ് ഇന്‍ഫോസിസ് മറികടന്നത്.

ഇന്‍ഫോസിസിന് വേണ്ടി വിജയ്, അനൂബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അലയന്‍സ് നിരയില്‍ ശ്രീനിവാസന്‍ സുബ്രമണ്യം ആണ് ടോപ് സ്കോറര്‍. 14 റണ്‍സാണ് താരം നേടിയത്. ഗോപകുമാര്‍ എടക്കുടി 12 റണ്‍സ് നേടി.

ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഇന്‍ഫോസിസിന് വിക്കറ്റുകള്‍ തുടരെ നഷ്ടമായി 56/6 എന്ന നിലയിലേക്ക് വീണുവെങ്കിലും ഏഴാം വിക്കറ്റില്‍ 21 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പാക്കിയത് നീരജ്-ശ്രീകാന്ത് കൂട്ടുകെട്ടായിരുന്നു. നീരജ് 15 റണ്‍സും ശ്രീകാന്ത് 12 റണ്‍സും നേടി പുറത്താകാതെ നിന്നു.

അലയന്‍സിനായി മഞ്ജിത്ത് മനോഹരന്‍ രണ്ട് വിക്കറ്റ് നേടി.