ഏഷ്യൻ കപ്പിൽ എത്തിയിട്ടും കഷ്ടം തന്നെ, ഇനിയും ട്രെയിനിങ് കിറ്റ് വരെ ഇല്ലാതെ ഇന്ത്യ

- Advertisement -

പുതിയ ജേഴ്സി സ്പോൺസർ വന്നതും അതിനായി വൻ ചടങ്ങ് നടത്തിയതും ഒക്കെ രണ്ട് ദിവസം മുമ്പ് ഇന്ത്യൻ ഫുട്ബോളിൽ കണ്ട കാഴ്ചയാണ്. പക്ഷെ ആ ചടങ്ങുകളുടെ പുറം മോടിയിൽ മാത്രമെ ഇന്ത്യൻ ഫുട്ബോൾ തിളങ്ങുന്നുള്ളൂ. യു എ ഇയിൽ എത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ക്യാമ്പിൽ ട്രെയിനിങ് കിറ്റ് വരെ എത്തിയിട്ടില്ല എന്നാണ് വാർത്തകൾ വരുന്നത്. പുതിയ ജേഴ്സി സ്പോൺസർമാരായ Six5Six ആണ് ട്രെയിനിങ് കിറ്റ് അടക്കം ഒരുക്കേണ്ടത്.

അവസാന 12 വർഷമായി ഇന്ത്യക്ക് ജേഴ്സി ഒരുക്കുന്നു നൈകുമായുള്ള കരാർ അവസാനിപ്പിച്ചായിരുന്നു ഇന്ത്യൻ ടീം സിക്സ്5സിക്സുമായി കരാറിൽ എത്തിയത്. പുതിയ ജേഴ്സി ആരാധകർക്കായി ഓൺലൈൻ വിപണിയിൽ എത്തിക്കാൻ പുതിയ സ്പോൺസർമാർക്ക് ആയി എങ്കിലും കളിക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അവർക്കായില്ല. ഇപ്പോൾ പഴയ ഇന്ത്യൻ സ്പോൺസറായ നൈകിന്റെ കിറ്റ് അണിഞ്ഞാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നത്. ഈ ആഴ്ചയിൽ തന്നെ സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഇന്ത്യൻ ടീൻ അതിനു മുമ്പ് എങ്കിലും ജേഴ്സികൾ ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ്.

എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. യു എ ഇയിൽ ആദ്യമെത്തിയെങ്കിലും ഒരു നല്ല സൗഹൃദ മത്സരം ഒരുക്കാൻ വരെ ഇന്ത്യക്കായിട്ടില്ല. വിവരങ്ങക്ക് അനുസരിച്ച് ഇന്ത്യ ഒരു പ്രാദേശിക ക്ലബുമാായി സൗഹൃദ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

Advertisement