ഓസ്ട്രലിയക്കെതിരായ ടി20 മത്സരങ്ങൾക്കും ഏകദിന മത്സരങ്ങൾക്കുമുള്ള ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കും. നേരത്തെ ന്യൂസിലാൻഡിനെതിരെ പരമ്പരക്ക് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. പരമ്പരയിൽ രണ്ട് ടി20 മത്സരങ്ങളും 5 ഏകദിന മത്സരങ്ങളുമാണ് ഉള്ളത്.
ന്യൂസിലാൻഡിനെതിരെ വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുംറയും ഫോം കണ്ടെത്താൻ വിഷമിക്കുന്ന കെ.എൽ രാഹുലും കോഹ്ലിയെ കൂടാതെ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതെ സമയം ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ അവസാന മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. താരത്തിന് പകരമായി സിദ്ധാർഥ് കൗളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്പിൻ ബൗളർ കുൽദീപ് യാദവിന് ടി20 മത്സരങ്ങളിൽ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. താരത്തിന് പകരക്കാരനായിട്ട് മുംബൈ ഇന്ത്യ ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ടേയെ ടീമിൽ ഉൾപെടുത്തിട്ടയുണ്ട്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിനും ഏകദിന മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. കാർത്തികിനെ കൂടാതെ ഖലീൽ അഹമ്മദിന് ഏകദിന ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല. യുവ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനു ടീമിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് വിശാഖപട്ടണത്ത് വെച്ചാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം. മാർച്ച് 2 മുതൽ 13 വരെയാണ് ഏകദിന പരമ്പര.
India’s squad for T20I series against Australia: Virat (Capt), Rohit (vc), KL Rahul, Shikhar Dhawan, Rishabh Pant, Dinesh Karthik, MS Dhoni (WK), Hardik Pandya, Krunal Pandya, Vijay Shankar, Yuzvendra Chahal, Jasprit Bumrah, Umesh Yadav, Sidharth Kaul, Mayank Markande
India’s squad for 1st and 2nd ODI against Australia: Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, Ambati Rayudu, Kedar Jadhav, MSD (wk), Hardik Pandya, Jasprit Bumrah, Mohamed Shami, Yuzvendra Chahal, Kuldeep Yadav, Vijay Shankar, Rishabh Pant, Siddharth Kaul, KL Rahul
India’s squad for remaining three ODIs: Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, Ambati Rayudu, Kedar Jadhav, MSD (wk), Hardik Pandya, Jasprit Bumrah, Bhuvneshwar Kumar, Yuzvendra Chahal, Kuldeep Yadav, Mohammed Shami, Vijay Shankar, KL Rahul, Rishabh Pant