“കൊച്ചി നമ്മുടെ ഗ്രൗണ്ട് ആണെന്ന് ചെന്നൈയിന് കാണിച്ചു കൊടുക്കണം” – വിൻഗാഡ

ഇന്ന് നടക്കുന്ന ഐ എസ് എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അവരുടെ ശക്തി കാണിക്കണം എന്ന് പരിശീലകൻ നെലോ വിൻഗാഡ. കൊച്ചി നമ്മുടെ ഹോം ഗ്രൗണ്ട് ആണെന്ന് ഉറക്കെ പറയേണ്ട സമയം ആയെന്നും അത് ഇന്ന് തെളിയിച്ചു കൊടുക്കണമെന്നും വിൻഗാഡ പറഞ്ഞു. ഇന്ന് ചെന്നൈയിനെ കൊച്ചിയിൽ വെച്ച് നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

ഒരു വർഷത്തിന് മുകളിലായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ഗ്രൗണ്ടിൽ ഒരു മത്സരം വിജയിച്ചിട്ട്. അതുകൊണ്ട് തന്നെ ആരാധകർ ഗ്യാലറിയിൽ വരുന്നതും കുറഞ്ഞിട്ടുണ്ട്. പക്ഷെ അവസാന മത്സരത്തിലെ പ്രകടനം ആരാധകരെ വീണ്ടും ഗ്യാലറിയിൽ എത്തിക്കും എന്നാണ് വിൻഗാഡ പറയുന്നത്. അവസാന മത്സരത്തിൽ ബെംഗളൂരുവിനെ വിറപ്പിക്കാൻ കേരളത്തിനായിരുന്നു.

കളി കാണുന്നവർക്ക് കേരളം മെച്ചപ്പെടുന്നത് മനസ്സിലാകും എന്നും ആരാധകർ തങ്ങളുടെ കൂടെ ഉണ്ടാകും എന്നും വിൻഗാഡ പറഞ്ഞു. ചെന്നൈയിൻ മികച്ച ഫോമിൽ ആണെന്നും വിനീതും നർസാരിയും മാത്രമല്ല ചെന്നൈയിനിലെ മികച്ച താരങ്ങൾ എന്നും പരിശീലകൻ ഓർമ്മിപ്പിച്ചു.