തളിപ്പറമ്പിൽ ഫൈനൽ തേടി കെ എഫ് സി കാളികാവും റോയൽ ട്രാവൽസ് കോഴിക്കോടും

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. ഇന്ന് തളിപ്പറമ്പ് കരീബിയൻസ് സെവൻസിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കരീബിയൻസ് സെവൻസിൽ ഇന്ന് രണ്ടാം സെമിയിൽ കെ എഫ് സി കാളികാവ് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും. അവസാനം ഇരു ടീമുകളുൻ ഏറ്റുമുട്ടിയപ്പോൾ റോയൽ ട്രാവൽസ് കോഴിക്കോടിനായിരുന്നു വിജയം. സീസണിൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത ടീമുകളാണ് രണ്ടും. അതുകൊണ്ട് തന്നെ തളിപ്പറമ്പിൽ എങ്കിലും അത് സാധ്യമാകും എന്ന പ്രതീക്ഷയിലാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

കോളിക്കടവ്:
ടൗൺ ടീം vs ടോപ്പ് മോസ്റ്റ്

വളാഞ്ചേരി;
എഫ് സി തൃക്കരിപ്പൂർ vs സ്കൈ ബ്ലൂ

വെള്ളമുണ്ട;
എ എഫ് സി അമ്പലവയൽ vs എ വൈ സി ഉച്ചാരക്കടവ്

തെരട്ടമ്മൽ;
ലിൻഷാ vs അഭിലാഷ്

തളിപ്പറമ്പ്:
കെ എഫ് സി vs റോയൽ ട്രാവൽസ് കോഴിക്കോട്

തുവ്വൂർ:
അൽ മദീന vs ഫ്രണ്ട്സ് മമ്പാട്

പാലത്തിംഗൽ:
സൂപ്പർ സ്റ്റുഡിയോ vs കെ ആർ എസ് കോഴിക്കോട്

കൊരങ്ങാട്:
മത്സരമില്ല

മൊറയൂർ:
മത്സരമില്ല

കൊപ്പം:
ഫിഫാ മഞ്ചേരി vs സബാൻ കോട്ടക്കൽ