തുടർച്ചയായി മൂന്നാം തവണയും U-17 ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ

Newsroom

20221010 103441
Download the Fanport app now!
Appstore Badge
Google Play Badge 1

ഞായറാഴ്ച ദമാമിലെ പ്രിൻസ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അവസാന യോഗ്യതാ മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യയോട് 1-2ന് പരാജയപ്പെട്ടു എങ്കിലും 2023 ലെ AFC U-17 ഏഷ്യൻ കപ്പ് യോഗ്യത ഇന്ത്യ ഉറപ്പിച്ചു. . യോഗ്യതാ ടൂർണമെന്റിലെ 10 ഗ്രൂപ്പുകളിലെ ചാമ്പ്യന്മാരും ആറ് മികച്ച രണ്ടാം സ്ഥാനക്കാരായ ടീമുകളും ആണ് ഏഷ്യൻ കപ്പ് യോഗ്യത നേടുന്നത്. മികച്ച രണ്ടാം സ്ഥാനക്കാർ ആയാണ് ഇന്ത്യ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

India U17 Vs Saudi Arabia U17 1 1024x640

യോഗ്യത റൗണ്ടിൽ മാലിദ്വീപ് (5-0), കുവൈത്ത് (3-0), മ്യാൻമർ (4-1) എന്നിവയ്‌ക്കെതിരെ ഇന്ത്യ ഹാട്രിക് വിജയങ്ങൾ നേടിയിരുന്നു.

ഇന്നലെ സൗദി അറേബ്യ 22ആം മിനുട്ടിൽ തലാൽ ഹാജിയിലൂടെ ആണ് ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ഹാജി തന്നെ രണ്ടാം ഗോളും നേടി. ഗാംഗ്റ്റെയുടെ സ്ട്രൈക്ക് ആണ് ഇന്ത്യക്ക് ഗോൾ നൽകിയത്. പക്ഷെ ആ ഗോൾ വരുമ്പോഴേക്ക് സമയം ഏറെ വൈകിയിരുന്നു.