“ഇന്ത്യ പാകിസ്താനെ ബഹുമാനിച്ചു തുടങ്ങി” – റമീസ് രാജ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ പാകിസ്താൻ ടീമിനെ ബഹുമാനിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് പി സി ബി ചെയർമാൻ റമീസ് രാജ. ക്രിക്കറ്റിൽ കഴിവിനെക്കാൾ പലപ്പോഴും പ്രധാനമാകുന്നത് മാനസികമായ കരുത്താണ് എന്നും അതാണ് ചെറിയ ടീമുകൾക്ക് പലപ്പോഴും വലിയ ടീമുകളെ അട്ടിമറിക്കാൻ ആകുന്നത്. മുമ്പ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ മത്സരിച്ചപ്പോഴെല്ലാം പാകിസ്താനെ ചെറിയ ടീമായായിരുന്നു ഇന്ത്യ കണ്ടിരുന്നത്, പക്ഷേ കുറച്ചു കാലമായി അവർ ഞങ്ങളെ ബഹുമാനിക്കാൻ തുടങ്ങിയിട്ടുണ്ട് പാക്കിസ്ഥാന് ഒരിക്കലും ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന ഒരു ധൈര്യം മുമ്പ് അവർക്ക് ഉണ്ടായിരുന്നു എന്നും റമീസ് രാജ പറഞ്ഞു.

ഇന്ത്യ

അതുകൊണ്ടാണ് ഞാൻ ഇന്ത്യക്ക് എതിരായ വിജയങ്ങളിൽ പാകിസ്ഥാന് ക്രെഡിറ്റ് നൽകൂ എന്ന് പറയുന്നത്, കാരണം ഞങ്ങൾ ഒരു ബില്യൺ ഡോളർ ക്രിക്കറ്റ് വ്യവസായത്തെ ആണ് പരാജയപ്പെടുത്തുന്നത്. ഞാൻ അടക്കം ലോകകപ്പ് കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് ഒരിക്കലും ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പാകിസ്ഥാൻ ടീം അതുകൊണ്ട് തന്നെ ക്രെഡിറ്റ് അർഹിക്കുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്താൻ താരങ്ങൾക്കുള്ള സൗകര്യങ്ങൾ കുറവാണ് എന്നും രാജ പറയുന്നു.