ആഴ്‌സണൽ താരത്തിന് എതിരെ ലിവർപൂൾ താരം വംശീയ അധിക്ഷേപം നടത്തിയോ എന്നു എഫ്.എ അന്വേഷണം നടത്തും

ആഴ്‌സണൽ, ലിവർപൂൾ മത്സരത്തിന് ഇടയിൽ ലിവർപൂൾ ക്യാപ്റ്റനും ഇംഗ്ലീഷ് താരവുമായ ജോർദൻ ഹെന്റേഴ്‌സൻ ആഴ്‌സണലിന്റെ ബ്രസീലിയൻ താരം ഗബ്രിയേലിന് എതിരെ നടത്തിയ പരാമർശം ഫുട്‌ബോൾ അസോസിയേഷൻ അന്വേഷിക്കും. ഹെന്റേഴ്‌സൻ തനിക്ക് നേരെ നടത്തിയ പരാമർശത്തിനു ശേഷം ഗബ്രിയേൽ പ്രകോപിതൻ ആയിരുന്നു. തുടർന്ന് ശാക്ക, ഗബ്രിയേൽ എന്നിവർ കയ്യേറ്റത്തിന് വരെ എത്തുന്ന വിധത്തിൽ ലിവർപൂൾ താരങ്ങളും ആയി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

ആഴ്‌സണൽ

തുടർന്ന് ഇരു പരിശീലകരെയും വിളിച്ചു റഫറി മൈക്കിൾ ഒളിവർ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വംശീയ പരാമർശം ഹെന്റേഴ്സണിൽ നിന്നു ഉണ്ടായത് എന്നാണ് ആരോപണം. മത്സരശേഷം ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇപ്പോൾ അതിനെ കുറിച്ച് പ്രതികരിക്കാൻ ആവില്ല ഫുട്‌ബോൾ അസോസിയേഷൻ കാര്യങ്ങൾ വ്യക്തമായ ശേഷം മറുപടി നൽകും എന്നാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് മറുപടി പറഞ്ഞത്. വിശദമായ അന്വേഷണത്തിന് ശേഷം ലിവർപൂൾ താരം വംശീയ പരാമർശം നടത്തിയെങ്കിൽ താരത്തിന് എതിരെ നടപടി ഉണ്ടാവും.