ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ലഭിക്കാൻ സാധ്യത, ഡ്രാഫ്റ്റിന് എതിരെ എഫ് എസ് ഡി എൽ കോടതിയിൽ

Newsroom

20220719 210732
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിന് ഫിഫയുടെ വിലക്ക് ലഭിക്കാനുള്ള സാധ്യത കൂടുന്നു. എത്രയും പെട്ടെന്ന് എ ഐ എഫ് എഫിന്റെ കോൺസ്റ്റിറ്റ്യൂഷണൽ ഡ്രാഫ്റ്റ് സുപ്രീം കോടതി സമർപ്പിച്ച് അനുവാദം വാങ്ങി പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ എ ഐ എഫ് എഫ് കമ്മിറ്റിയെ നിയമിക്കുക ആയിരുന്നു ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഒഴിവാക്കാനുള്ള മാർഗം. സുപ്രീം കോടതി നിർണയിച്ച താൽക്കാലിക അഡ്മിനിസ്ട്രേഷൻ സംഘം ഡ്രാഫ്റ്റ് രൂപീകരിച്ചു എങ്കിലും അതിന് പല സംസ്ഥാന ഫുട്ബോൾ അസോസിയേഷനിൽ നിന്നും എതിർപ്പ് നേരിടേണ്ടി വന്നിരുന്നു.

ഇപ്പോൾ എ ഐ എഫ് എഫിന്റെ മാർക്കറ്റിങ് പാട്ണർ ആയ എഫ് എസ് ഡി എലും ഈ ഡ്രാഫ്റ്റിനെതിരെ കോടതിയിൽ എത്തിയിരിക്കുകയാണ്. അവരുമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഉണ്ടാക്കിയ കരാറുകളുടെ ലംഘനമാണ് പുതിയ ഡ്രാഫ്റ്റ് എന്നാണ് എഫ് എസ് ഡി എൽ പറയുന്നത്. ഐ എസ് എല്ലിനെ ഒന്നാം ലീഗ് ആക്കി മാറ്റും എന്നായിരുന്നു എ ഐ എഫ് എഫും എഫ് എസ് ഡി എലും തമ്മിലുള്ള ധാരണ. എന്നാൽ താൽക്കാലിക ഭരണ സമിതി ഉണ്ടാക്കിയ ഡ്രാഫ്റ്റിൽ ഐ ലീഗ് ആണ് ഒന്നാം ഡിവിഷൻ എന്നും അങ്ങനെ തുടരണം എന്നുമാണ് പറയുന്നത്. ഇതാണ് എഫ് എസ് ഡി എൽ ഈ ഡ്രാഫ്റ്റിന് എതിരെ രംഗത്ത് വരാൻ കാരണം.

പ്രശ്നങ്ങൾ രൂക്ഷമാകുന്നത് ഫിഫ ഇന്ത്യക്ക് എതിരെ നടപടി എടുക്കാൻ കാരണം. ഒരു വിലക്ക് വരിക ആണെങ്കിൽ ഇന്ത്യൻ ഫുട്ബോളിന് വലിയ ആഘാതം ആയിരിക്കും അത് വരുത്തുക.