സാവിക്ക് വിസ കിട്ടിയില്ല, ബാഴ്സലോണയുടെ അമേരിക്കയിലെ ആദ്യ പ്രീസീസൺ മത്സരത്തിന് ഉണ്ടാകില്ല

ബാഴ്സലോണ പരിശീലകൻ സാവിക്ക് ബാഴ്സലോണയുടെ പ്രീസീസൺ ടൂറിലെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല. ഇന്റർ മിയാമിക്കെതിരെ ആണ് നാളെ പുലർച്ചെ ബാഴ്‌സലോണ ഇറങ്ങുന്നത്. മിയാമിയിലേക്ക് പോകാൻ ആവശ്യമായ വിസ അപേക്ഷയ്ക്ക് മറുപടി കാത്തിരിക്കുകയാണ് ബാഴ്സലോണ കോച്ച്. ഇതുവരെ യുഎസ് കസ്റ്റംസ് സാവിയുടെ വിസ അപേക്ഷ അംഗീകരിച്ചിട്ടില്ല‌.

ഇനി നാളെ രാവിലെ മത്സരത്തിന് കൃത്യസമയത്ത് മിയാമിയിലെത്താൻ അനുവദിക്കുന്ന ഫ്ലൈറ്റുകൾ ലഭ്യമല്ല എന്നത് കൊണ്ട് തന്നെ വിസ കിട്ടിയാലും സാവിക്ക് നാളെ കളിക്ക് എത്താൻ ആകില്ല. ഇനി റയൽ മാഡ്രിഡിനെതിരായ മത്സരത്തിന് മുമ്പ് അമേരിക്കയിൽ എത്താൻ ആകും സാവി ശ്രമിക്കുക