പാകിസ്താനെ തകർത്തു കൊണ്ട് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം

Img 20220907 151935

ഇന്ന് സാഫ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏകപക്ഷീയമായ വിജയം തന്നെ സ്വന്തമാക്കി. ഇന്ത്യൻ വനിതകൾ ഇരുപതാം മിനുട്ടിൽ ലീഡ് എടുത്തു. ഒരു സെൽഫ് ഗോളായിരുന്നു ആദ്യ ഗോൾ. സന്ധ്യയുടെ ഒരു ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടയിൽ പാകിസ്താൻ താരം സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിക്കുക ആയിരുന്നു.

മൂന്ന് മിനുട്ടുകൾക്ക് ശേഷം ഗ്രേസ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. അഞ്ജുവിന്റെ പാസിൽ നിന്നായിരുന്നു ഗ്രേസിന്റെ ഗോൾ. രണ്ടാം പകുതിയുടെ അവസാനം സൗമ്യയിലൂടെ മൂന്നാം ഗോളും കൂടെ പിറന്നതോടെ വിജയം പൂർത്തിയായി.

ഇനി സെപ്റ്റംബർ 10ന് ഇന്ത്യ മാൽഡീവ്സിനെ നേരിടും.