ഇന്ത്യയുടെ പുതിയ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്കുണ്ടാകുമെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറ് പേരുടെ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് രവി ശാസ്ത്രി തന്നെയാണ്. ഇന്ത്യന്‍ നായകന്റെ പിന്തുണ ഏറെ ലഭിയ്ക്കുന്നു എന്നതാണ് രവി ശാസ്ത്രിയുടെ സാധ്യത വലുതാക്കുന്നത്. അതേ സമയം ഇന്ത്യയുടെ കോച്ചിന് ഏറ്റവും അനുയോജ്യന്‍ ടോം മൂഡിയാണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.
എന്നാല്‍ കോഹ്‍ലിയുടെ അഭിപ്രായത്തെ മറികടന്ന് മറ്റൊരാളെ തിരിഞ്ഞെടുക്കുവാന്‍ കപില്‍ ദേവ് നയിക്കുന്ന കമ്മിറ്റിയ്ക്ക് സാധിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഈ രണ്ട് മുന്‍ നിര കോച്ചുമാര്‍ക്ക് പുറമെ മെക്ക് ഹെസ്സണ്‍, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച മറ്റു സാധ്യതയുള്ള കോച്ചുമാര്‍.
ഇന്നാണ് ഇവരുടെ അഭിമുഖം ബിസിസിഐ ആസ്ഥാനത്ത് വെച്ചിരിക്കുന്നത്. വിന്‍ഡീസ് ടൂറില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ളതിനാല്‍ ഇന്ത്യയുടെ നിലവിലെ കോച്ച് രവിശാസ്ത്രിയുടെ അഭിമുഖം സ്കൈപ്പ് വഴിയാണ് നടത്തുക.