ജൂഡോയിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി ഒരു ലോക ചാമ്പ്യൻ, ചരിത്രം എഴുതി പതിനഞ്ചുകാരി

Wasim Akram

20220827 005521
Download the Fanport app now!
Appstore Badge
Google Play Badge 1

ജൂഡോയിൽ ലോക ചാമ്പ്യനായി മണിപ്പൂർ താരം

ചരിത്രത്തിൽ ആദ്യമായി ജൂഡോയിൽ ഇന്ത്യക്ക് ഒരു ലോക ചാമ്പ്യൻ. അണ്ടർ 18 ലോക ജൂഡോ കേഡറ്റ് 57 കിലോഗ്രാം വിഭാഗത്തിൽ മണിപ്പൂരിൽ നിന്നുള്ള 15 കാരി ലിന്തോയി ചാനബാം ആണ് ഇന്ത്യക്ക് ആയി ചരിത്രം എഴുതിയത്. ബോസ്നിയയിൽ നടന്ന ടൂർണമെന്റിൽ താരം ജയം സ്വന്തമാക്കി.

ജൂഡോ

ജൂഡോ ലോക ചാമ്പ്യൻഷിപ്പിൽ ഏതെങ്കിലും ഒരു വിഭാഗത്തിലോ പുരുഷ വനിത വിഭാഗങ്ങളിലോ ജൂനിയർ സീനിയർ തലത്തിലോ ഇന്ത്യ നേടുന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പ് ആണ് ഇത്. ഫൈനലിൽ ബ്രസീലിന്റെ ബിയാങ്ക റെയിസിനെ 1-0 നു തോൽപ്പിച്ചു ആണ് 15 കാരി ചരിത്രം എഴുതിയത്.

Story Highlight : 15 year old becomes India’s first ever Judo world champion.