കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് ഒരു വിജയം കൂടെ, ലീഗിൽ ഒന്നാമത്

Img 20220826 Wa0040

രാംകോ കേരള വനിതാ ലീഗ്: ഡോൺ ബോസ്കോയ്ക്ക് മൂന്നാം വിജയം. ഇന്ന് എസ് ബി എഫ് എ പൂവാറിനെ നേരിട്ട ഡോൺ ബോസ്കോ 6 ഗോളുകൾ അടിച്ചു കൂട്ടി. അവർ എതിരില്ലാത്ത 6 ഗോളുകളുടെ വിജയം നേടുകയും ചെയ്തു. നേപ്പാൾ താരം ദീപ നിയുപാനെ ഹാട്രിക്ക് ഗോളുകളുമായി തിളങ്ങി. 23, 77, 80 മിനുട്ടുകളിൽ ആയിരുന്നു ദീപയുടെ ഗോളുകൾ.

ക്യാപ്റ്റൻ രേഷ്മ ഇരട്ട ഗോളുകളും നേടി. 14, 21 മിനുട്ടുകളിൽ ആയിരുന്നു രേഷ്മയുടെ ഗോളുകൾ. പുഷ്പ ആണ് മറ്റു ഒരു സ്കോറർ. നാലു മത്സരങ്ങൾ ഡോൺ ബോസ്കോയ്ക്ക് 9 പോയിന്റാണ് ഉള്ളത്. എസ് ബി എഫ് എ പൂവാറിന് ഒരു പോയിന്റ് പോലും ഇല്ല.
Img 20220826 Wa0039