വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് 3 റൺസിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 309 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ.
വെസ്റ്റിൻഡീസിന്റെ ഓപ്പണർ ഷായ് ഹോപ് 7 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായി എങ്കിലും അവർ നല്ല രീതിയിൽ ബാറ്റ് ചെയ്തു. പക്ഷെ റൺസ് എടുക്കുന്നതിന്റെ വേഗത കുറഞ്ഞത് തിരിച്ചടിയായി. മയേർസ് 68 പന്തിൽ 75 റൺസ് എടുത്തു എങ്കിലും ബാക്കി എല്ലാവരും സ്ട്രൈക്ക് റേറ്റ് 100ന് മേലെ നിർത്താൻ പ്രയാസപ്പെട്ടു.
ബ്രാണ്ടൺ കിങ് 54, ബ്രൂക്സ് 46, പൂറൻ 25 എന്നിവർക്ക് വിജയ ലക്ഷ്യത്തിൽ എത്താൻ സഹായിക്കാൻ ആയില്ല. അവസാനം ഷെപേർഡ് 25 പന്തിൽ 39 റൺസ് എടുത്തും, അകീൽ ഹൊസൈൻ 32 പന്തിൽ 33 റൺസും എടുത്ത് ആഞ്ഞു ശ്രമിച്ചു എങ്കിലും ഇന്ത്യൻ ബൗളർമാർ അവരെ വിജയത്തിൽ നിന്ന് തടഞ്ഞു.
സിറാജ്, ശ്രദ്ധുൽ താക്കൂർ, ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം ഇന്ത്യക്ക് ആയി വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ 308 റൺസ് നേടിയിരുന്നു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും മികച്ച രീതിയിലാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 119 റൺസാണ് നേടിയത്.
64 റൺസ് നേടിയ ഗിൽ റണ്ണൗട്ടായപ്പോള്‍ പകരമെത്തിയ ശ്രേയസ്സ് അയ്യരെ കൂട്ടുപിടിച്ച് ധവാന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ച്. സ്കോര്‍ 213ൽ നിൽക്കവേേ 97 റൺസ് നേടിയ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഗുഡകേശ് മോട്ടി ആണ് വിക്കറ്റ് നേടിയത്. അധികം വൈകാതെ 57 റൺസ് നേടിയ അയ്യരെയും മോട്ടി പുറത്താക്കി.
പിന്നീട് വന്ന സൂര്യകുമാര്‍ യാദവിനും(13), സഞ്ജു സാംസണും(12) അധിക സമയം ക്രീസിൽ ചെലവഴിക്കാനാകാതെ പോയതോടെ ഇന്ത്യ 252/5 എന്ന നിലയിലേക്ക് വീണു. അക്സര്‍ പട്ടേൽ(21), ദീപക് ഹൂഡ(27) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ 308 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.