ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ, സ്വീഡൻ യൂറോ കപ്പ് സെമി ഫൈനലിൽ

20220723 022448

വനിതാ യൂറോ കപ്പിൽ സ്വീഡൻ സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഇഞ്ച്വറി ടൈം ഗോളിൽ ബെൽജിയത്തെ തോൽപ്പിച്ച് ആണ് സ്വീഡൻ സെമിയിലേക്ക് കടന്നത്. ഇന്ന് സ്വീഡന്റെ ആധിപത്യം തന്നെ ആയിരുന്നു തുടക്കം മുതൽ കണ്ടത്. എന്നാൽ ബെൽജിയം ഗോൾ കീപ്പർ എവ്രാഡിനെ മറികടന്ന് ഒരു ഗോൾ നേടാൻ സ്വീഡൻ പാടുപെട്ടു.

92 മിനുട്ട് വരെ 33 ഗോൾ ശ്രമങ്ങൾ സ്വീഡന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നിട്ടും ഗോൾ പിറന്നില്ല. അവസാനം 34ആമത്തെ ഗോൾ മുഖത്തേക്കുള്ള ഷോട്ട് ഗോളായി നാറി. യുവന്റസ് സെന്റർ ബാക്കായ സെബ്രാന്റ് ആണ് സ്വീഡന്റെ വിജയ ഗോൾ നേടിയത്‌. ഈ ഗോളോടെ സ്വീഡൻ വിജയവും ഉറപ്പിച്ചു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ആകും സ്വീഡൻ നേരിടുക.