പരീക്ഷണം മധ്യനിരയില്‍ മാത്രം: കോഹ്‍ലി

Sports Correspondent

നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ പരീകഅഷണം മധ്യ നിരയില്‍ മാത്രമാവും ഉണ്ടാവുക എന്നറിയിച്ച് നായകന്‍ വിരാട് കോഹ്‍ലി. അജിങ്ക്യ രഹാനെ ഇന്ത്യയുടെ മൂന്നാം ഓപ്പണറാണെങ്കിലും നാലാം നമ്പറില്‍ താരം ഇതിനു മുമ്പ് കളിച്ചിട്ടുള്ളതിനാല്‍ സാധ്യതകള്‍ തള്ളിക്കളയാനാകില്ല എന്നാണ് കോഹ്‍ലി പറഞ്ഞേ. 2015 ലോകകപ്പിനു ശേഷം നാലാം നമ്പറില്‍ ഇന്ത്യ പത്തോളം താരങ്ങളെ പരീക്ഷിച്ചിട്ടുണ്ട്.

2019 ലോകകപ്പ് മുന്നില്‍ കണ്ട് ഈ പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. നാലാം നമ്പര്‍ സ്പോട്ടിലെ പരീക്ഷണങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം ഏറെക്കുറെ സജ്ജമാണമെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. അജിങ്ക്യ രഹാനെയോ ശ്രേയസ്സ് അയ്യരോ ആവും ആ സ്ഥാനത്തേക്ക് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യ പരീക്ഷിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial