ജിറൂദ് ഇനി നീല കുപ്പായത്തിൽ, ചെൽസിയിൽ എത്തുന്നത് ബാത്ശുവായിക്ക് പകരക്കാരനായി

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണലിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവിയെ ജിറൂദ് ഇനി ചെൽസിയുടെ നീല കുപ്പായമണിയും. ഏറെ നാളായി രണ്ടാം സ്‌ട്രൈക്കറെ തിരയുന്ന ചെൽസി എഡിൻ സെക്കോയെ വാങ്ങാൻ പറ്റാതെ വന്നപ്പോഴാണ് ആഴ്സണൽ സ്‌ട്രൈക്കറെ വാങ്ങാൻ തീരുമാനിച്ചത്. പ്രീമിയർ ലീഗിൽ മികച്ച അനുഭവസമ്പത്തുള്ള താരം ചാംപ്യൻസ് ലീഗിൽ അടക്കം ചെൽസിക്ക് മുതൽ കൂട്ടായേക്കും എന്നാണ് നീലപടയുടെ പ്രതീക്ഷ. മിച്ചി ബാത്ശുവായിയെ കോണ്ടേ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റാതെ വന്നതോടെയാണ് ചെൽസി പുതിയ സ്‌ട്രൈക്കറെ തേടിയത്. താരത്തിന്റെ വരവോടെ മൊറാത്തയുടെ ഫോമും മികച്ചതാക്കാൻ പറ്റുമെന്നാണ് കൊണ്ടേയുടെ പ്രതീക്ഷ. ജിറൂദ് എത്തുന്നതോടെ ബാത്ശുവായി ലോണിൽ ഡോർട്ട്മുണ്ടിലേക്ക് പോകും. ഒന്നര വർഷത്തെ കരാറിലാണ് താരം നീല പടയുമായി കരാർ ഒപ്പിട്ടത്.

ഏതാണ്ട് 18 മില്യൺ പൗണ്ടിനാണ് താരം ചെൽസിയിൽ എത്തുന്നത്. ഒബാമയങ്ങിന്റെ വരവോടെ ആഴ്സണലിൽ ഇടം ഇല്ലാതാവുമെന്ന അവസ്ഥയിൽ ജിറൂദ് ലണ്ടനിൽ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് മാറാം എന്ന അവസരത്തിന് അനുകൂലമായതോടെയാണ് ഡീൽ തീരുമാനമായത്.
2012 ഇൽ ഫ്രഞ്ച് ക്ലബ്ബായ മോണ്ടെപില്ലെറിൽ നിന്ന് ആഴ്സണലിൽ എത്തിയ താരം ഇതുവരെ ക്ലബ്ബിനായി 180 മത്സരങ്ങളിൽ നിന്ന് 73 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial