ഇന്ത്യയുടെ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ ന്യൂസിലാണ്ടും ബംഗ്ലാദേശുമായി

Sports Correspondent

ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ന്യൂസിലാണ്ടിനെയും ബംഗ്ലാദേശിനെയും നേരിടും. യഥാക്രമം മേയ് 25, 28 തീയ്യതികളില്‍ ഓവലിലും കാര്‍ഡിഫിലുമായാണ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ 5നു റോസ് ബൗളില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ എതിരാളി. അതിനു മുമ്പ് ടീമിനുള്ള അവസാന വട്ട തയ്യാറെടുപ്പിനുള്ള മത്സരങ്ങളാവും മേല്‍പ്പറഞ്ഞ രണ്ട് മത്സരങ്ങള്‍.

മേയ് 24-28 വരെ തീയ്യതികളില്‍ നാല് വേദികളിലായാണ് ലോകകപ്പിനു മുമ്പായിട്ടുള്ള ഔദ്യോഗിക സന്നാഹ മത്സരങ്ങള്‍ അരങ്ങേറുക. നിയമപ്രകാരം സ്ക്വാഡിലെ 15 അംഗങ്ങളെയും ടീമുകള്‍ക്ക് മത്സരങ്ങളില്‍ ഉപയോഗിക്കാം. ബ്രിസ്റ്റോള്‍, കാര്‍ഡിഫ്, സൗത്താംപ്ടണ്‍, ഓവല്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.