നിഷ്പ്രയാസം ഇന്ത്യ, നിഷ്പ്രഭം നെതര്‍ലാണ്ട്സ്

നെതര്‍ലാണ്ട്സിനെതിരെ അനായാസ വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 179/2 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 123 റൺസ് മാത്രമാണ് നേടാനായത്. 9 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഇന്ത്യ 56 റൺസ് വിജയത്തോടെ സെമി സാധ്യത വര്‍ദ്ധിപ്പിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരിൽ അക്സറും അശ്വിനും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ രണ്ട് മെയിഡിനുകള്‍ എറിഞ്ഞ ഭുവിയും രണ്ട് വിക്കറ്റ് നേടി. നെതര്‍ലാണ്ട്സ് നിരയിൽ 20 റൺസ് നേടിയ ടിം പ്രിംഗിള്‍ ആണ് ടോപ് സ്കോറര്‍. കോളിന്‍ അക്കര്‍മാന്‍ 17 റൺസും മാക്സ് ഒദൗദ്, ബാസ് ഡി ലീഡ് എന്നിവര്‍ 16 റൺസും നേടി.