ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലുകളില്‍ ഇന്ത്യ ജപ്പാനെയും പാക്കിസ്ഥാന്‍ മലേഷ്യയെയും നേരിടും. അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച ഇന്ത്യ മലേഷ്യയോട് മാത്രമാണ് സമനില വഴങ്ങിയത്. 13 പോയിന്റുായി ഇന്ത്യ ഒന്നാം സ്ഥാനക്കാരായപ്പോള്‍ 10 പോയിന്റ് നേടി പാക്കിസ്ഥാനും മലേഷ്യയും തൊട്ടു പുറകിലെത്തി. മികച്ച ഗോള്‍ ശരാശരിയില്‍ പാക്കിസ്ഥാന്‍ മലേഷ്യയെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 7 പോയിന്റുമായി ജപ്പാന്‍ നാലാം സ്ഥാനക്കാരായി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ 9 ഗോളുകള്‍ക്ക് ഇന്ത്യ വിജയിച്ചിരുന്നു. ഫോം കണക്കിലാക്കുമ്പോള്‍ ഇന്ത്യ അനായാസം ഫൈനലില്‍ കടക്കുമെന്ന് ഉറപ്പാണ്.