238 റൺസിന്റെ വിജയം, രണ്ടാം ടെസ്റ്റും പരമ്പരയും ഇന്ത്യക്ക് സ്വന്തം

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിൽ ഇന്ത്യൻ വൻ വിജയം. 238 റൺസിന്റെ വിജയമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ഇതോടെ പരമ്പര 2-0ന് സ്വന്തമാക്കാനും ഇന്ത്യക്കായി. ഇന്ന് ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് പ്രതീക്ഷയോടെ ആണ് തുടങ്ങിയത് എങ്കിലും പിന്നീട് തകർന്നടിഞ്ഞു. 97-1 എന്ന നിലയിൽ നിന്ന് 208 റൺസിലേക്ക് ടീം ആൾഔട്ട് ആയതോടെ ഇന്ത്യ വിജയം ഉറപ്പിക്കുക ആയിരുന്നു.India

സെഞ്ച്വറി നേടിയ കരുണരത്നെ മാത്രമാണ് ശ്രീലങ്കൻ നിരയിൽ പിടിച്ചു നിന്നത്. 107 റൺസ് എടുത്ത കരുണരത്നയെ ബുമ്ര പുറത്താക്കിയതോടെ ശ്രീലങ്കൻ പോരാട്ടം അവസണിച്ചു. ഇന്ത്യക്കായി ബുമ്ര മൂന്ന് വിക്കറ്റും അശ്വിൻ നാലു വിക്കറ്റും നേടി. ഇന്നത്തെ വിക്കറ്റുകളോടെ അശ്വിൻ ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ സ്റ്റെയിനെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്തി. അക്സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മയ്ക്ക് ഇത് തുടർച്ചയായ 17ആം വിജയമാണ്.

ഇന്ത്യ ആദ്യ ഇന്നിങ്സ് : 252/10
ശ്രീലങ്ക ആദ്യ ഇന്നിങ്സ് ; 109/19
ഇന്ത്യ രണ്ടാം ഇന്നിങ്സ് : 303/9
ശ്രീലങ്ക രണ്ടാം ഇന്നിങ്സ്: 208/10