ജിങ്കനും ഗുർപ്രീതും ഇന്ത്യൻ ക്യാപ്റ്റന്മാർ

ബഹ്‌റൈൻ, ബെലാറസ് എന്നിവയ്‌ക്കെതിരെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി ഉണ്ടാകില്ല എന്നതിനാൽ സ്റ്റിമാച് പകരം ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. എ ടി കെ മോഹൻ ബഗാൻ താരമായ സന്ദേശ് ജിങ്കനും ബെംഗളൂരു എഫ് സി താരം ഗുർപ്രീത് സിങ് സന്ധുവും ആകും ഇന്ത്യയുടെ ക്യാപ്റ്റന്മാരെന്ന് ഇന്ന് പരിശീലകൻ സ്റ്റിമാച് പറഞ്ഞു. ഇരുവരും മുമ്പും ഇന്ത്യയെ നയിച്ചിട്ടണ്ട്.

പരിക്ക് കാരണം ആണ് ഛേത്രി ഇന്ത്യക്ക് ഒപ്പം ഇല്ലാത്തത്. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും ആണ് ഇന്ത്യ നേരിടേണ്ടത്.