ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ ടി20 സീരീസ് കളിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ബി.സി.സി.ഐയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ബി.സി.സി.ഐയുമായി ആരംഭിച്ചിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ ജാക്കസ് ഫൗൾ അറിയിച്ചു.
കൊറോണ വൈറസ് ബാധ മൂലം ലോകത്താകമാനം ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ച സമയത്താണ് ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്താൻ ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കൻ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്റ്റീവ് സ്മിത്തും സൗരവ് ഗാംഗുലിയും ചേർന്ന് നടത്തിയ ചർച്ചയിലാണ് പരമ്പര നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
അതെ സമയം രണ്ടു രാജ്യങ്ങളിലും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരമ്പരയുടെ ഭാവി എന്താവുമെന്ന് പറയാറായിട്ടില്ല. ഓഗസ്റ്റിൽ പരമ്പര നടന്നിലെങ്കിലും അടുത്ത ഫെബ്രുവരിക്ക് മുൻപ് പാരമ്പര നടത്താനുള്ള ശ്രമങ്ങളും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നുണ്ട്.