തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, പക്ഷേ ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ട

Sports Correspondent

തന്റെ ടീമിന്റെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടയാണെങ്കിലും ടീം എല്ലാ മത്സരങ്ങളിലും തങ്ങളുടെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ് വനിത ടി20 ലോകകപ്പില്‍ സെമി സ്ഥാനം ഉറപ്പാക്കിയ ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. ഇന്ത്യയ്ക്ക് എല്ലാ മത്സരങ്ങളിലും ആദ്യ പത്തോവറില്‍ മികച്ച തുടക്കമാണ് കിട്ടിയതെങ്കിലും അത് മുന്നോട്ട് തുടരുവാന്‍ ടീമിന് സാധിക്കുന്നില്ലെന്നും അതാണ് ഇപ്പോള്‍ മറികടക്കേണ്ട കാര്യമെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.

ബൗളിംഗിലും ചിലപ്പോള്‍ മികവ് പുലര്‍ത്തുമ്പോള്‍ ടീം ചിലയിടത്ത് അത്ര കണ്ട് മികവ് പുലര്‍ത്തുന്നില്ലെന്നും ഹര്‍മ്മന്‍പ്രീത് സൂചിപ്പിച്ചു. ഷഫാലി നല്‍കുന്ന തുടക്കം ടീമിന് ഏറെ ഗുണകരമാണെന്നും ഇനിയുള്ള മത്സരങ്ങളിലും അതുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഒപ്പം മറ്റു താരങ്ങളും അവസരത്തിനൊത്തുയരുമെന്നും ഹര്‍മ്മന്‍പ്രീത് പ്രത്യാശ പ്രകടിപ്പിച്ചു.