അടിച്ച് തകര്‍ത്ത് അലൈസ ഹീലിയും ബെത്ത് മൂണിയും, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ 189/1 എന്ന വലിയ സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ന് വനിത ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗില്‍ 151 റണ്‍സാണ് അലൈസ ഹീലിയും ബെത്ത് മൂണിയും ചേര്‍ന്ന് നേടിയത്. ഹീലി 53 പന്തില്‍ നിന്ന് പത്ത് ഫോറും 3 സിക്സും സഹിതം 83 റണ്‍സ് നേടിയപ്പോള്‍ ബെത്ത് മൂണി 58 പന്തില്‍ 9 ഫോറിന്റെ സഹായത്തോടെ 81 റണ്‍സാണ് നേടിയത്.

9 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ആഷ്‍ലി ഗാര്‍ഡ്നറും ഓസ്ട്രേലിയന്‍ റണ്‍ വേട്ടയില്‍ ഒപ്പം കൂടി.