പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഇന്ത്യ തുടരുന്ന ആധിപത്യം ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം അബ്ദുള്‍ റസാഖ്. ഏകദിന-ടി20 ലോകകപ്പുകളില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയിട്ടില്ല. പാക്കിസ്ഥാന്‍ 1992ല്‍ ലോകകപ്പ് നേടിയപ്പോളും ഇന്ത്യയ്ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയം ഏറ്റു വാങ്ങിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഇത്തരം വലിയ മത്സരങ്ങള്‍ സമ്മര്‍ദ്ദത്തെ കൂടുതല്‍ മികച്ച രീതിയില്‍ നേരിടുന്നു എന്നാണ് അബ്ദുള്‍ റസാഖ് തന്റെ ഈ അഭിപ്രായത്തിന് കാരണമായി പറഞ്ഞത്.
നോക്ക്ഔട്ട് ഘട്ടത്തില്‍ ഇരു ടീമുകളും ഇപ്പോള്‍ ഏറ്റുമുട്ടാറില്ലെന്നും അതിനാല്‍ തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനാകുകുയും പാക്കിസ്ഥാന്‍ അവിടെ പിന്നില്‍ പോകുകയുമാണ് പതിവെന്ന് അബ്ദുള്‍ റസാഖ് വ്യക്തമാക്കി. 2011ല്‍ ഇന്ത്യയെ സെമിയില്‍ നേരിട്ടപ്പോളും ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസം പാക്കിസ്ഥാനില്ലായിരുന്നുവെന്നും ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ചാന്‍സ് അന്നും ടീം നഷ്ടപ്പെടുത്തിയെന്ന് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.