“റാഷ്ഫോർഡ് ബാലൻ ഡി ഓർ നേടും”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ താരം മാർക്കസ് റാഷ്ഫോർഡ് ആണെന്ന് മുൻ യുണൈറ്റഡ് ഫുൾബാക്ക് ഡാർമിയൻ. താൻ റാഷ്ഫോർഡിനെ ആദ്യമായി ട്രെയിനിങ്ങിൽ കണ്ടപ്പോൾ തന്നെ അത്ഭുതപ്പെട്ടിരുന്നു. എല്ലാ അറ്റാക്കിംഗ് ഗുണങ്ങളും ഒത്തിണങ്ങിയ താരം. ഡാർമിയൻ പറഞ്ഞു. റാഷ്ഫോർഡ് ഇതുപോലെ മുന്നേറിയാൽ സമീപ ഭാവിയിൽ തന്നെ ബാലൻ ഡി ഓർ നേടും എന്ന് ഡാർമിയൻ പറഞ്ഞു.

കുറച്ചു കൂടെ പ്രയത്നിച്ചാൽ എമ്പപ്പെയെ പോലെ ഒരു താരമായി റാഷ്ഫോർഡിന് മാറാം. വർഷങ്ങളോളം ബാലൻ ഡി ഓറിനായി മത്സരിക്കാൻ റാഷ്ഫോർഡ് ഉണ്ടാകും എന്നും ഡാർമിയൻ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഡാർമിയൻ ഇപ്പോൾ ഇറ്റാലിയൻ ക്ലബായ പാർമയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

Advertisement