“ഡിബാലയെ ആവുന്നത്ര കാലം യുവന്റസിൽ നിലനിർത്തും”

- Advertisement -

യുവന്റസ് താരം ഡിബാല യുവന്റസിൽ വർഷങ്ങളോളം നിൽക്കും എന്ന് യുവന്റസ് ഡയറക്ടർ പരാറ്റിസി. ഡിബാലയുമായി കരാർ ചർച്ച പുരോഗമിക്കുകയാണ് എന്നും താരത്തെ എത്ര കാലം യുവന്റസിൽ നിലനിർത്താൻ ആകുമോ അത്രയും കാലം നിർത്തലാണ് ലക്ഷ്യമെന്നും പരാറ്റിസി പറഞ്ഞു. ഉടൻ ഡിബാല കരാർ ഒപ്പുകെച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് യുവന്റസുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഡിബാലയ്ക്ക് 2025 വരെയുള്ള കരാർ ആകും യുവന്റസ് നൽകുക. വർഷം 13മില്യൺ യൂറോ വേതനം നൽകുന്ന കരാ യുവന്റസ് മുന്നോട്ട് വെച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഭാവിയിൽ യുവന്റസിന്റെ ക്യാപ്റ്റനായും ഡിബാലയെ മാനേജ്മെന്റ് കാണുന്നുണ്ട്.ഈ സീസണിൽ പരിശീലകൻ സാരിക്ക് കീഴിൽ ഗംഭീര പ്രകടനങ്ങൾ നടത്തി ഡിബാല തന്റെ ഫോമിലേക്ക് തിരികെ എത്തിയിരുന്നു. ഈ സീസൺ തുടക്കത്തിൽ ഡിബാലയെ യുവന്റസ് പല ശ്രമങ്ങളും നടത്തി എങ്കിലും താരം ക്ലബ് വിടാതെ നിൽക്കുകയായിരുന്നു.

Advertisement